FANDOM


  • Aby John vannilam

    സ്വാതന്ത്ര്യ സമര സേനാനിയും പഴയ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കറുകപ്പിള്ളി പെരിങ്ങാട്ടില്ലത്ത് ഡോ. പി.പി. നാരായണൻ നമ്പൂതിരി (93) ജൂൺ 22 ശനിയാഴ്ച രാവിലെ അന്തരിച്ചു. ചരിത്ര ഗവേഷകൻ, അധ്യാപകൻ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രശസ്തനായിരുന്നു.

    1942-ൽ സ്റ്റുഡന്റ്‌സ് കോൺഗ്രസിലും പിന്നീട് സ്റ്റേറ്റ് കോൺഗ്രസിലും പ്രവർത്തിച്ചിരുന്ന കാലത്താണ് സ്വാതന്ത്ര്യസമര രംഗത്തെത്തിയത്. 1949-ൽ സോഷ്യലിസ്റ്റ് നേതാവായി. ലോഹിയായുടെ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 1957-ൽ അന്നത്തെ രാമമംഗലം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു.1986- ൽ പോൾ വി കുന്നിലിനോടൊപ്പം ശിവരാമഭാരതിയുടെ സോഷ്യലിസ്റ്റ് അദ്ദേഹം പാർട്ടിയിൽ പ്രവർത്തിച്ചു 1995-ൽ സോഷ്യലിസ്റ്റുകൾ ദേശീയതലത്തിൽ സമാജവാദിജനപരിഷത്തിനു് രൂപം നല്കിയപ്പോൾ അതിന്റെ സംസ്ഥാനസമിതിയംഗവുമായിരുന്നു.

    രാമമംഗലം സ്‌…

    കൂടുതൽ വായിക്കുക >
  • Aby John vannilam

    പുണെ: പ്രമുഖ സോഷ്യലിസ്റ്റും ഹിന്ദ് മസ്ദൂർ സഭയുടെ നേതാവുമായ കിഷോർ പവാർ (86)ജനുവരി 2നു് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തേത്തുടർന്ന് കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതോടെ ജനുവരി 1നു് രാത്രി വെന്റിലേറ്ററിന്റെ സഹായം തേടിയെങ്കിലും രാവിലെ മരണം സംഭവിച്ചു. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം, ഗോവ വിമോചനപ്രസ്ഥാനത്തിലും ഹൈദരാബാദ് സ്വാതന്ത്ര്യ സമരങ്ങളിലും പങ്കെടുത്തിട്ടുള്ള പവാർ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

    സോഷ്യലിസ്റ്റ് നേതാക്കളായ ജയ്പ്രകാശ് നാരായൺ, എസ്.എം ജോഷി, എൻ.ജി ഗോറെ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറി തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചാണ് പവാർ നേതൃത്വത്തിലേക്കുയർന്നത്.

    ഉറവിടം ഇന്ത്യൻ സോഷ്യലിസ്റ്റ്

    കൂടുതൽ വായിക്കുക >

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.