FANDOM


ലേഖനങ്ങളെഴുതുമ്പോഴും തിരുത്തലുകൾ നടത്തുമ്പോഴും പാഠം ചിട്ടപ്പെടുത്തേണ്ട (ടെക്സ്റ്റ്‌ ഫോർമാറ്റിംഗ്) രീതികൾ ചുവടെ വിവരിക്കുന്നു. ഇടതുവശത്തുള്ള നിരയിൽ ഫോർമാറ്റ് ചെയ്ത‌ ടെക്സ്റ്റും വലതുവശത്ത്‌ അത്‌ ഫോർമാറ്റ്‌ ചെയ്ത രീതിയും കാണുക. ലേഖനങ്ങളെഴുതുമ്പോൾ ഇത്‌ സഹായകമാണു്.

ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ തലക്കെട്ട് ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ശൈലി വിക്കിപീഡിയയിലേതുപോലെ സോഷ്യലിസ്റ്റ് വിക്കിയും പിന്തുടരുന്നുണ്ട്. അതിനായി '''തലക്കെട്ട്''' എന്നു നൽകുക. (ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക)

കാണുന്നതു് ടൈപ്പ് ചെയ്യുന്നത്

ഏതെങ്കിലും വാക്കുകൾ ഇറ്റാലിക്സിൽ‌ (അതായത് വലതു വശത്തേക്ക് ചരിച്ച് ) ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ ബോൾഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ ബോൾഡ്‌ ഇറ്റാലിക്സിലാവും.

ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' ആക്കണമെങ്കിൽ 
വാക്കിന്റെ ഇരുവശത്തും 
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. 
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. 
അഞ്ചെണ്ണം വീതം ഇരുവശത്തും 
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.

ഇടവിടാതെ എഴുതിയാൽ വിന്യാസത്തിൽ മാറ്റമൊന്നും വരില്ല.

എന്നാൽ ഒരുവരി ഇടവിട്ടാൽ അത്‌ അടുത്ത ഖണ്ഡികയാവും.

ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. 

എന്നാൽ ഒരുവരി ഇടവിട്ടാൽ അത്‌ അടുത്ത ഖണ്ഡികയാവും. 

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം
വരികൾ മുറിക്കാം.
പക്ഷേ,ഈ ടാഗ്‌ അമിതമായി ഉപയോഗിക്കാതിരിക്കുക.

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> 
വരികൾ മുറിക്കാം.<br> പക്ഷേ,ഈ ടാഗ്‌ അമിതമായി 
ഉപയോഗിക്കാതിരിക്കുക.

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ ശ്രദ്ധിയ്ക്കണം:

മൂന്ന് ടൈൽഡേ (ടിൽഡെ) ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌

ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:[[User:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]]

നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും,

സമയവും നൽകും:മാതൃകാ ഉപയോക്താവ് 22:18, 20 നവംബർ 2006 (UTC)

അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം

വരുത്തുന്നു:22:18, 20 നവംബർ 2006 (UTC)

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ 
ശ്രദ്ധിയ്ക്കണം:
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ 
ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~

HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. ഉദാഹരണത്തിന്‌ ബോൾഡ്‌ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പർ സ്ക്രിപ്റ്റ്‌2

സബ്സ്ക്രിപ്റ്റ്‌2

HTML ടാഗുകളുപയോഗിച്ചും 
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. 
ഉദാഹരണത്തിന്‌ <b>ബോൾഡ്‌</b> ആക്കുക.

<u>അടിവരയിടുക.</u>

<strike>വെട്ടിത്തിരുത്തുക.</strike>

സൂപ്പർ സ്ക്രിപ്റ്റ്‌ <sup> 2</sup>

സബ്സ്ക്രിപ്റ്റ്‌ <sub> 2</sub>

ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധംതിരുത്തുക

നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ ന‍ൽകിയും വേർതിരിച്ച്‌ കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.

ഇങ്ങനെ കാണാൻ ഇങ്ങനെ ടൈപ്പ് ചെയ്യുക

ശീർഷകംതിരുത്തുക

ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെക്ഷൻ ഹെഡിംഗ്‌ ആകും.

ഉപശീർഷകംതിരുത്തുക

മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും.

ചെറുശീർഷകംതിരുത്തുക

നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക.

==ശീർഷകം==
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ 
ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. 
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ 
സെക്ഷൻ ഹെഡിംഗ്‌ ആകും.
===ഉപശീർഷകം===
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും.
====ചെറുശീർഷകം====
നാലെണ്ണം വീതം നൽകിയാൽ 
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം 
തലക്കെട്ടുകൾ തിരിച്ചു 
നൽകാൻ ശ്രദ്ധിക്കുക. 
  • വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം

നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും.

    • നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
      • ഇപ്രകാരമുള്ള വേർതിരിക്കലുകൾ
        • കൂടുതൽ ഭംഗിയാക്കാം.
*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം 
നൽകിയാൽ ബുള്ളറ്റുകൾ 
ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും. 
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി 
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ 
****കൂടുതൽ ഭംഗിയാക്കാം.
  1. ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌
    1. ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌
    2. ഇപ്രകാരം ഉപയോഗിച്ച്‌
    3. ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.
#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌:
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.

നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.


എന്നിരുന്നാലും ലേഖനങ്ങളെ സബ്ഹെഡിംഗ്‌ നൽകി വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ 
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.
----
എന്നിരുന്നാലും ലേഖനങ്ങളെ 
സബ്‌ഹെഡിംഗ്‌ നൽകി 
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

കണ്ണികൾ (ലിങ്കുകൾ)തിരുത്തുക

ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.

ഇങ്ങനെ കാണാൻ ഇങ്ങനെ ടൈപ്പ് ചെയ്യുക

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക്‌ ഇപ്രകാരം നൽകാം. കേരളം ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം. പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ്‌ നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള 
ലിങ്ക്‌ ഇപ്രകാരം നൽകാം. [[കേരളം]] 
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം.
പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ 
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. 
അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളത്തിലെ എന്നെഴുതിയാലും കണ്ണി കൊടുക്കേണ്ടത്‌ കേരളം എന്ന താളിലേക്കാണ്‌. ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ ഉപയോഗിക്കുന്നത്‌. പൈപ്‌ഡ്‌ ലിങ്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. കേരളത്തിലെ

കേരളത്തിലെ എന്നെഴുതിയാലും 
കണ്ണി കൊടുക്കേണ്ടത്‌ കേരളം 
എന്ന താളിലേക്കാണ്‌. 
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ 
ഉപയോഗിക്കുന്നത്‌. 
പൈപ്‌ഡ്‌ ലിങ്ക്‌ 
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. 
[[കേരളം|കേരളത്തിലെ]]

സോഷ്യലിസ്റ്റ് വിക്കിയ്ക്കു് പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL ടൈപ്പ്‌ ചെയ്താൽ മതി.

ഉദാ: http://www.socialistinternational.org/index.cfm

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ: സോഷ്യലിസ്റ്റ് ഇന്റർനാഷണൽ

അതുമല്ലെങ്കിൽ പുറം കണ്ണികളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ: സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ വലത്തളം:[1]

സോഷ്യലിസ്റ്റ് വിക്കിയ്ക്കു് പുറത്തുള്ള കണ്ണികൾ 
നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.

ഉദാ:
http://www.socialistinternational.org/index.cfm 

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ:
[http://www.socialistinternational.org/index.cfm സോഷ്യലിസ്റ്റ് ഇന്റർനാഷണൽ]

അതുമല്ലെങ്കിൽ പുറം കണ്ണികളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ:
സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ വലത്തളം:[http://www.socialistinternational.org/index.cfm]

തിരിച്ചുവിടൽ തിരുത്തുക

ഒരു ലേഖനത്തിലേക്ക് മറ്റൊരു പേരിൽ നിന്നും തിരിച്ചുവിടുന്നത്, തിരച്ചിൽ എളുപ്പമാക്കും. ഉദാഹരണത്തിന് ഇന്ത്യ എന്ന താളിലേക്ക് ഇൻഡ്യ എന്ന പേരിൽ നിന്നും ഒരു തിരിച്ചുവിടൽ വേണമെന്നിരിക്കട്ടെ. ഇന്ത്യ എന്ന പേരിൽ ഒരു ലേഖനം സൃഷ്ടിയ്ക്കുക അതിൽ താഴെക്കാണുന്ന രീതിയിൽ നൽകി സേവ് ചെയ്യുക.

#തിരിച്ചുവിടുക [[ഇന്ത്യ]]

ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി ഇൻഡ്യ എന്നു തിരഞ്ഞാലും ഇന്ത്യ എന്ന താളിലേക്ക് എത്തിക്കും.

അവലംബംതിരുത്തുക

ലേഖനങ്ങൾ വായിക്കുന്നവർക്ക് വസ്തുതകൾ പരിശോധിച്ചുറപ്പുവരുത്താൻ അവലംബങ്ങൾ ചേർക്കേണ്ടതു് അത്യാവശ്യമാണ്. വിശ്വസനീയത വർദ്ധിപ്പിക്കുകയും താളിന്റെ ഉള്ളടക്കം കണ്ടുപിടുത്തമല്ല എന്ന് വ്യക്തമാക്കുകയും ചെയ്യും. അവലംബങ്ങൾ വ്യക്തമാക്കുന്നതു് കൂടുതൽ വിവരങ്ങൾ കണ്ടുപിടിക്കാൻ ഉപയോക്താക്കളെ സഹായിക്കും. സ്രോതസ്സേതാണെന്ന് ചൂണ്ടിക്കാണിക്കുന്നതിലൂടെ ലേഖനമെഴുതിയ ഉപയോക്താവ് മോഷണമാണ് നടത്തിയതെന്ന ആരോപണം ഉണ്ടാകാതെയുമിരിയ്ക്കും.

വിശ്വാസ്യത സംശയിക്കപ്പെടുന്നതോ സംശയിക്കപ്പെടാൻ സാദ്ധ്യതയു‌‌ള്ളതോ ആയ പ്രസ്താവനകൾക്കു് സ്രോതസ്സുകൾ അത്യാവശ്യമായി വേണം. വിശ്വാസ്യത സംശയിക്കപ്പെട്ട പ്രസ്താവനയ്ക്ക് സ്രോതസ്സുകൾ ലഭ്യമല്ലെങ്കിൽ ഇത് ലേഖനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടേയ്ക്കാൻ സാദ്ധ്യതയുണ്ട്. ഏതൊരു ഉപയോക്താവിനും ലേഖനങ്ങളിലെ അവലംബമില്ലാത്ത പ്രസ്താവനകൾ നീക്കം ചെയ്യാൻ സാധിക്കും. ഒരു അവലംബവും നൽകാത്ത ലേഖനങ്ങൾ നീക്കം ചെയ്യപ്പെടാനും ഇടയുണ്ട്.

ഒരാളുടെ പ്രസ്താവന അതേപടി ഉദ്ധരിക്കുമ്പോഴും അൽപ്പം മാറ്റത്തോടെ എഴുതുമ്പോഴും സ്രോതസ്സുകൾ അത്യാവശ്യമാണ്. മറ്റെല്ലായിടങ്ങളിലും അവലംബങ്ങൾ ചേർക്കാവുന്നതുമാണ്.

ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ച പ്രസ്താവനകൾക്ക് അവലംബങ്ങൾ കൂടുതൽ അഭിലഷണീയമാണ്. തർക്കവിഷയങ്ങളെ സംബന്ധിച്ചുള്ളതും മാനഹാനിയുണ്ടാക്കാൻ സാദ്ധ്യതയുള്ളതുമായ സാഹചര്യങ്ങളിൽ സ്രോതസ്സുകൾ തീർച്ചയായും ചേർക്കണം. ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങൾ സംബന്ധിച്ച നയമനുസരിച്ച് സ്രോതസ്സുകളില്ലാത്ത ഇത്തരം വിവരങ്ങൾ കാണുമ്പോൾ തന്നെ നീക്കം ചെയ്യപ്പെടും.

ഒരു ചിത്രമോ മറ്റു മീഡിയ ഫയലുകളോ സംബന്ധിച്ച വിശദാംശങ്ങൾ (സ്രോതസ്സും പകർപ്പവകാശനിലയും ഉദാഹരണം) ഫയൽ താളിലാണ് ചേർക്കേണ്ടത്. ചിത്രങ്ങളുടെ അറിക്കുറിപ്പുകൾക്ക് ആവശ്യാനുസരണം അവലംബങ്ങൾ ചേർക്കാവുന്നതാണ്.

അവലംബം നൽകുന്ന രീതിതിരുത്തുക

ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന്‌ അവലംബം ചേർക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <ref>, </ref> എന്നീ രണ്ടു ടാഗുകൾക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര്‌ നൽകുക.

അവലംബം നൽകുന്ന രീതി:

<ref name="test1">[http://www.example.org/ ലിങ്കിന്‌ ഒരു പേര്‌ ഇവിടെ നൽകാം] കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.</ref>

ഉദാഹരണം:

<ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref>


ലേഖനത്തിനിടയിൽ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും:[1]


ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ അവലംബം നൽകാൻ:

ലേഖനത്തിൽ ഒന്നിലധികം സ്ഥലത്ത് ഒരേ അവലംബം നൽകേണ്ടതുണ്ടെങ്കിൽ ആദ്യത്തെ സ്ഥാനത്ത് മേല്പറഞ്ഞരീതിയിൽ നൽകിയതിനു ശേഷം തുടർന്നുള്ള സ്ഥലങ്ങളിൽ <ref name="test1"/> എന്നരീതിയിൽ അവലംബത്തിന്റെ പേരു മാത്രം നൽകിയാൽ മതിയാകും. ആദ്യം ഉപയോഗിച്ച സൂചിക തന്നെ ([1]) ഇവിടെയും ദൃശ്യമാകും.


അവലംബം ലേഖനത്തിനടിയിൽ ദൃശ്യമാക്കുന്ന വിധം:

ലേഖനത്തിൽ അവലംബം എന്ന പേരിൽ ഒരു ശീർഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കിൽ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനുതാഴെ, താഴെക്കാണുന്ന രീതിയിൽ നൽകുക

<references/>

ലേഖനം സേവ് ചെയ്തു കഴിയുമ്പോൾ താഴെക്കാണുന്ന രീതിയിൽ അവലംബം എന്ന ശീർഷകത്തിനു താഴെ ദൃശ്യമാകും:

  1. 1.0 1.1 വിക്കിമീഡിയ വെബ്സൈറ്റ് നാലാമത്തെ ഖണ്ഡിക നോക്കുക.

വർഗ്ഗീകരണം തിരുത്തുക

ലേഖനങ്ങളെ വർഗ്ഗീകരിക്കുന്നതുവഴി ഒരേ സ്വഭാവമുള്ള ലേഖനങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. ഒരു ലേഖനം നിലവിൽ ഏതെങ്കിലും വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ചിത്രത്തിലേതു പോലെ ലേഖനത്തിൽ ഏറ്റവും താഴെ ദൃശ്യമാകും

ഉദാഹരണചിത്രത്തിനായി ഉപയോഗിച്ച ലേഖനം, വർഗ്ഗം:തിരുവിതാംകൂർ, വർഗ്ഗം:കേരളചരിത്രം എന്നീ രണ്ടു വർഗ്ഗങ്ങളിൽ അംഗമാണെന്ന് മനസിലാക്കാം. ഏതെങ്കിലും വർഗ്ഗത്തിന്റെ കണ്ണിയിൽ ഞെക്കി ആ വർഗ്ഗത്തിലുള്ള സമാനസ്വഭാവമുള്ള ലേഖനങ്ങളെ കണ്ടെത്താൻ വായനക്കാർക്ക് എളുപ്പത്തിൽ സാധിക്കും.

ലേഖനങ്ങളെ വർഗ്ഗീകരിക്കുന്ന വിധം തിരുത്തുക

ഒരു ലേഖനത്തെ നിലവിലുള്ള ഏതെങ്കിലും വർഗ്ഗത്തിൽ ഉൾപ്പെടുത്തണമെങ്കിൽ ലേഖനം തിരുത്തിയെഴുതി അതിൽ താഴെക്കാണുന്ന രീതിയിൽ ആവശ്യമുള്ള വർഗ്ഗം ചേർത്ത് സേവ് ചെയ്യുക.

[[വർഗ്ഗം:വർഗ്ഗത്തിന്റെ പേര്]]

ഉദാഹരണം

[[വർഗ്ഗം:കേരളചരിത്രം]]

ഇങ്ങനെ ചെയ്യുന്നതുവഴി, പ്രസ്തുത ലേഖനം വർഗ്ഗം:കേരളചരിത്രം എന്ന വർഗ്ഗത്തിൽ ഉൾപ്പെടും.

ഇപ്രകാരം ഒരു ലേഖനത്തിൽ യോഗ്യമായ എത്ര വർഗ്ഗങ്ങൾ വേണമെങ്കിലും ചേർക്കാവുന്നതാണ്. നിലവിലില്ലാത്ത ഒരു വർഗ്ഗമാണ്‌ ലേഖനത്തിൽ ചേർക്കുന്നതെങ്കിൽ അത് ഒരു ചുവന്ന കണ്ണിയായായിരിക്കും ലേഖനത്തിനു താഴെ പ്രത്യക്ഷപ്പെടുക. ഈ കണ്ണിയിൽ ഞെക്കി പ്രസ്തുത വർഗ്ഗത്തിനായി താൾ നിർമ്മിക്കാവുന്നതാണ്.

മിക്കവാറും ഒരു വർഗ്ഗം മറ്റേതെങ്കിലും ഒന്നോ അതിലധികമോ പ്രധാന വർഗ്ഗങ്ങളുടെ ഉപവർഗ്ഗമായിരിക്കും. ഉദാഹരണത്തിന്‌, മുകളിൽ പരാമർശിച്ച വർഗ്ഗം:കേരളചരിത്രം എന്ന വർഗ്ഗം, വർഗ്ഗം:ഇന്ത്യാചരിത്രം, വർഗ്ഗം:കേരളം തുടങ്ങിയ വർഗ്ഗങ്ങളുടെ ഉപവർഗ്ഗമാണ്. വർഗ്ഗം:കേരളചരിത്രം എന്ന വർഗ്ഗത്തിന്റെ താളിൽ മുകളിൽ പറഞ്ഞ പ്രകാരം വർഗ്ഗങ്ങൾ ചേർത്താണ് അതിന്റെ മാതൃവർഗ്ഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പുതിയതായി നിർമ്മിക്കുന്ന വർഗ്ഗങ്ങളിൽ അതിന്റെ മാതൃവർഗ്ഗങ്ങൾ മുകളിൽ പരാമർശിച്ച രീതിയിൽത്തന്നെ നൽകാവുന്നതാണ്.

പുറം കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.