Socialist വിക്കി
Advertisement

സോഷ്യലിസ്റ്റ് വിക്കിയിൽ അംഗത്വം തികച്ചും സൗജന്യമാണ്‌. അംഗത്വമെടുക്കാതെ തിരുത്തൽ നടത്താമെങ്കിലും അംഗത്വമെടുത്ത ശേഷം തിരുത്തൽ നടത്തുന്നതാണ്‌ കൂടുതൽ നല്ലത്‌.

നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ പേരിൽ അതായതു് യൂസർ നെയിമിൽ (ഉപയോക്തൃനാമം) സംരക്ഷിക്കപ്പെടും എന്നതാണു് ഒരു മെച്ചം. ഉപയോക്തൃനാമം ഉപയോഗിച്ചാൽ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ഐ. പി അഡ്രസ്‌ കാണാനാവില്ല. ഓർക്കുക വെബ്‌ ഹാക്കർമാർ നിങ്ങളുടെ ഐ.പി വിലാസം കാണുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.

ഉപയോക്തൃനാമവും പാസ്സ്‌വേഡും[]

ഏതു് പേരിൽ രജിസ്റ്റർ ചെയ്യണമെന്നത്‌ നിങ്ങളുടെ സ്വാതന്ത്ര്യമാണ്‌. യഥാർത്ഥപേരോ ഇന്റർനെറ്റ്‌ തൂലികാ നാമമോ ആകാം. ഇംഗ്ലീഷിലോ , യൂണികോഡ്‌ സപ്പോർട്ടുള്ള മറ്റേതു ലിപിയിലോ യൂസർ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കിൽ മലയാളത്തിൽത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

  • ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര്‌ ഉപയോഗിക്കാതിരിക്കുക. ഉദാ: ഉമ്മൻ ചാണ്ടി, വൈറ്റ്‌ ഹൌസ്‌.
  • ചില സ്പെഷ്യൽ കാരക്റ്ററുകൾ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്‌. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + -
  • പേരിന്റെ തുടക്കത്തിൽ അക്കങ്ങൾ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ്‌
  • ഉപയോക്തൃനാമം തെരഞ്ഞെടുക്കുമ്പോൾ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളും ഉപയോഗിക്കാം. പുതിയതായി രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പാസ്‌വേഡ് അടയാളപ്പെടുത്തുന്ന സ്ഥലത്ത് ഇംഗ്ലീഷിൽ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക. മൊഴിയോ അതുപോലുള്ള കീമാൻ പ്രോഗ്രാമുകളോ ഉപയോഗിക്കുമ്പോൾ നാം ഓർക്കാതെ മലയാളത്തിലുള്ള അക്ഷരങ്ങൾ ഇവിടെ ചേർക്കാൻ സാദ്ധ്യതയുണ്ട്. അക്ഷരങ്ങൾക്കു പകരം പാസ്സ്‌വേഡ് ഫീൽഡിൽ ചെറിയ നക്ഷത്ര ചിഹ്നങ്ങളോ കറുത്ത പുള്ളികളോ മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, സ്ക്രീനിൽ നിന്നും ഇതു കണ്ടറിയാൻ സാധിക്കുകയുമില്ല.പിന്നീട് ലോഗ്-ഇൻ ചെയ്യാൻ ശ്രമിക്കുമ്പോളാണ് ഈ പ്രശ്നത്തെക്കുറിച്ചു നാം ബോധവാന്മാരാവുക.

അംഗത്വവ്യവസ്ഥകൾ[]

അംഗത്വവ്യവസ്ഥകൾ വായിയ്ക്കുക. കൂടാതെ മാർഗ്ഗരേഖയും ഉള്ളടക്കസഹായിയും ശ്രദ്ധിയ്ക്കുക.

സമ്മതമാണെങ്കിൽ ഉപയോക്തൃനാമവും ഇമെയിൽ വിലാസവും രഹസ്യവാക്കും (പാസ് വേഡ്) ജനനത്തീയതിയും നല്കി ഇവിടെനിന്നു് അംഗത്വമെടുക്കുക

ഇതും കാണുക[]

സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം

Advertisement