Socialist വിക്കി
Advertisement
Vishnudev gupta

വിഷ്ണുദേവ് ഗുപ്ത പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്തിന്റെ രണ്ടാമത്തെ ദേശീയ അദ്ധ്യക്ഷനുമായിരുന്നു

വിഷ്‌ണുദേവ്‌ ഗുപ്‌ത (विष्णुदेव गुप्त ,Vishnu Dev Gupta) (1920 നവംബർ 15 -2001 നവംബർ 25) സ്വാതന്ത്ര്യ സമര സേനാനി, ജനാധിപത്യ സമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, ബിഹാറിലെ മുൻ എംഎൽഎ, സമാജവാദി ജനപരിഷത്തിന്റെ ദേശീയ പ്രസിഡന്റ് എന്നീനിലകളിൽ സേവനമനുഷ്ഠിച്ചു.

1920 നവംബർ 15 ന്, അസംഗഡ് (ഇപ്പോൾ മൗ) ജില്ലയിലെ നന്ദൗർ (മധുബൻ) ഗ്രാമത്തിൽ അദ്ദേഹം ജനിച്ചു. ഭഗത് സിങ്ങിന്റെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയിൽ അംഗമായിരുന്ന അദ്ദേഹം രാം മനോഹർ ലോഹിയാ, കിഷൻ പട്നായിക്, ജോർജ്ജ് ഫെർണാണ്ടസ് എന്നിവരോടൊപ്പം സോഷ്യലിസ്റ്റു പാർട്ടിയിലും പ്രവർത്തിച്ചു.

സമാജവാദി ജനപരിഷത്തിന്റെ രണ്ടാമത്തെ ദേശീയ അദ്ധ്യക്ഷനായിരുന്നു.1997 ജനുവരി 18,19 തീയതികളിൽ ബീഹാറിലെ സിവാൻ ജില്ലയിൽ പഞ്ച്‌വാർ എന്ന സ്ഥലത്തു ചേർന്ന സമാജവാദി ജനപരിഷത്തിന്റെ ഒന്നാം ദ്വൈവാർഷിക ദേശീയസമ്മേളനത്തിൽ (2-ആമത് ദേശീയ സമ്മേളനം) ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1999 ഫെബ്രുവരി 13,14 തീയതികളിൽ സാരനാഥിൽ കൂടിയ 2-ആമത് ദ്വൈവാർഷിക സമ്മേളനം (3-ആമത് ദേശീയ സമ്മേളനം) വരെ തുടർന്നു. മഹാരാഷ്ട്രയിൽ രത്നഗിരിജില്ലയിൽ എൻറോൺ എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരെ സമാജവാദി ജനപരിഷത്തിന്റെ മറ്റു നേതാക്കളോടൊപ്പം സമരം നയിച്ച് അദ്ദേഹം അവസാനത്തും ജയിലിൽ [1] പോയി.

വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന്‌ 2001 നവംബർ 25 അന്തരിച്ചു. 2002 ഫെബ്രുവരി 28 മുതൽ മാർച്ച്‌ വരെ രിവായിൽ കൂടിയ സമാജവാദി ജനപരിഷത്തിന്റെ നാഷണൽ എക്‌സിക്യുട്ടീവ്‌ (രാഷ്ട്രീയകാരിണി) അനുശോചനം രേഖപ്പെടുത്തി. 2003 -ലെ ദേശീയസമ്മേളനനഗരിക്ക്‌ (ഇട്ടാർസി, മദ്ധ്യപ്രദേശ്‌ - ഫെബ്രുവരി 1,2,3) വിഷ്‌ണുദേവഗുപ്‌ത നഗർ എന്നാണ്‌ പേര്‌ നൽകിയിരുന്നത്‌.

അവലംബം[]

  1. യെറവാദ ജയിൽ
Advertisement