FANDOM


Vishnudev gupta

വിഷ്ണുദേവ് ഗുപ്ത विष्णुदेव गुप्त Vishnu Dev Gupta പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്തിന്റെ രണ്ടാമത്തെ ദേശീയ അദ്ധ്യക്ഷനുമായിരുന്നു

വിഷ്‌ണുദേവ്‌ ഗുപ്‌ത (विष्णुदेव गुप्त ,Vishnu Dev Gupta) (മരണം 2002) പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്തിന്റെ രണ്ടാമത്തെ ദേശീയ അദ്ധ്യക്ഷനുമായിരുന്നു.

1997 ജനുവരി 18,19 തീയതികളിൽ ബീഹാറിലെ സിവാൻ ജില്ലയിൽ പഞ്ച്‌വാർ എന്ന സ്ഥലത്തു ചേർന്ന സമാജവാദി ജനപരിഷത്തിന്റെ ഒന്നാം ദ്വൈവാർഷിക ദേശീയസമ്മേളനത്തിൽ (2-ആമത് ദേശീയ സമ്മേളനം) ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1999 ഫെബ്രുവരി 13,14 തീയതികളിൽ സാരനാഥിൽ കൂടിയ 2-ആമത് ദ്വൈവാർഷിക സമ്മേളനം (3-ആമത് ദേശീയ സമ്മേളനം) വരെ തുടർന്നു.

വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന്‌ 2002ന്റെ തുടക്കത്തിൽ അന്തരിച്ചു. 2002 ഫെബ്രുവരി 28 മുതൽ മാർച്ച്‌ വരെ രിവായിൽ കൂടിയ സമാജവാദി ജനപരിഷത്തിന്റെ നാഷണൽ എക്‌സിക്യുട്ടീവ്‌ (രാഷ്ട്രീയകാരിണി) അനുശോചനം രേഖപ്പെടുത്തി. 2003 -ലെ ദേശീയസമ്മേളനനഗരിക്ക്‌ (ഇട്ടാർസി, മദ്ധ്യപ്രദേശ്‌ - ഫെബ്രുവരി 1,2,3) വിഷ്‌ണുദേവഗുപ്‌ത നഗർ എന്നാണ്‌ പേര്‌ നൽകിയിരുന്നത്‌.