FANDOM


Vinod Prasad Singh

വിനോദ് പ്രസാദ് സിംഹ്

പ്രമുഖ ഇന്ത്യൻ സോഷ്യലിസ്റ്റ് നേതാവും സമാജവാദി ജനപരിഷത്ത് മുൻ പ്രസിഡന്റുമായിരുന്നു വിനോദ് പ്രസാദ് സിംഹ് (1940 ജൂൺ 10 - 2013 ഫെബ്രു 8).

1940 ജൂൺ 10നു് ബിഹാറിലെ മുസാഫർ‍പുർ ജില്ലയിലെ രാമനഗർ ബാഘാഖാൽ എന്നസ്ഥലത്തു് മഹേശ്വർ പ്രസാദിന്റെ മകനായി ജനിച്ചു. ദില്ലി യൂണിവേഴ്സിറ്റിയിലെ ഒരു സാമ്പത്തിക ശാസ്ത്രപ്രഫസറും പിന്നീടു് സത്യവതി കോളജിൽ പ്രിൻസിപ്പാളുമായ അദ്ദേഹം പിന്നീടു് ജോലി രാജിവച്ചു.

സോഷ്യലിസ്റ്റ് തിരുത്തുക

12ആമത്തെ വയസ്സിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു.1971ൽ സമാജവാദി യുവജനസഭയുടെ ഖജാൻജിയായി.1973-77 കാലത്ത് സോഷ്യലിസ്റ്റ് പാർട്ടിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. ജനതാപാർട്ടി രൂപം കൊണ്ടപ്പോൾ അതിന്റെ ബിഹാർ യൂണീറ്റ് സെക്രട്ടറിയായി.1977ൽ ബിഹാറിലെ മുസാഫർ‍പുർ ജില്ലയിലെ ഗായ്ഘാട് നിയമസഭാമണ്ഡലത്തിൽനിന്നു് ജനതാ പാർട്ടി ടിക്കറ്റിൽ നിയമസഭാംഗമായി. സ്വതന്ത്രനായ ജിതേന്ദ്ര പ്രസാദ സിംഹനെ 55%സമ്മതിദാനം നേടിയാണു് പരാജയപ്പെടുത്തിയതു്.1977മുതൽ 80വരെ ബിഹാറിലെ നിയമസഭാംഗമായിരുന്നു.

1980 മുതൽ 82 വരെ ലോകദളിന്റ സെക്രട്ടറിയായി. 1995-ൽ സമജവാദി ജനപരിഷത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായി. സമാജവാദി ജനപരിഷത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായും (1999-2003) രണ്ടു് പ്രാവശ്യം ദേശീയ പ്രസിഡന്റായും (2003- 2007) പ്രവർത്തിച്ചു.

അരഡസൻ പുസ്തകങ്ങളുടെ കർത്താവായ അദ്ദേഹം പ്രശസ്തമായ പ്രതിപക്ഷ് പത്രികയുടെ പത്രാധിപരായിരുന്നു.

ഭാര്യയും അളക റാനി സിംഹ്, രേഖ ബബ്വൽ എന്നീ രണ്ടു് പെൺമക്കളുമുണ്ടു്.

കുറച്ചുകാലമായി കിടപ്പിലായിരുന്ന അദ്ദേഹം 73ാമത്തെ വയസ്സിൽ 2013 ഫെബ്രുവരി 8 വെള്ളിയാഴ്ച രാത്രി 9.45നു് എ ഐ ജി എം എസിൽ വച്ച് അന്ത്യശ്വാസം വലിച്ചു.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.