FANDOM


ഏതു് ഉപയോക്താവിനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന വെ‌ബ്‌സൈ‌റ്റുകളെയാണ് വിക്കി എന്നു് വിളിയ്ക്കുന്നത്. വിക്ക്യ എന്നും പേരുണ്ടു്. ആർക്കും വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാമെന്നതുകൊണ്ടു് കൂട്ടായ്മയിലൂടെ രചനകൾനടത്താനുള്ള ഒരു മികച്ച ഉപാധി ആയി വിക്കി മാറിയിട്ടുണ്ട്. സോഷ്യലിസ്റ്റ് വിക്കി ഈയിനത്തിൽ പെട്ട വെ‌ബ്‌സൈ‌റ്റാണു്. ഈ വിക്കി പ്രവർത്തിക്കാൻ മീഡിയവിക്കി ഉപയോഗിക്കുന്നു. വിക്കിപ്പീഡിയയാണ്‌ ഇന്നുള്ള ഏറ്റവും വലിയ വിക്കി.

ഇത്തരത്തിൽ കൂട്ടായ്മയിലൂടെ കുറിപ്പുകളും ലേഖനങ്ങളും മറ്റുള്ള രചനകളും നടത്തുന്നതിനുള്ള സൗകര്യം നൽകുന്ന സോഫ്റ്റ്വെയറുകളെകുറിക്കാനും വിക്കി എന്ന വാക്കു് ഉപയോഗിക്കാറുണ്ട്.

തുടക്കം തിരുത്തുക

വാർഡ്‌ കനിംഹാം എന്ന പോർട്ട്‌ലാൻഡുകാരനാണ്‌ വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്വെയറിനും അടിത്തറയിട്ടത്‌. 1994 ഇൽ അദ്ദേഹം വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു. 1995 മാർച്ച് 25 ന് അദ്ദേഹം ഇത് c2.com എന്ന ഇന്റർനെറ്റ് സൈറ്റിൽ ഇൻസ്റ്റാൾ ചെയ്തു.

കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിർദ്ദേശിച്ചത്. ഹോണോലുലു വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി 52 എന്ന ബസ്സ് സർവ്വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളിപറഞ്ഞതിനെ ഓർത്തായിരുന്നുവത്രേ ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ പറയുന്നുണ്ട്. യഥാർഥത്തിൽ പേരിട്ടശേഷം ഇങ്ങനെ ഒരു അർത്ഥം തേടുകയായിരുന്നു.

പ്രധാന സവിശേഷതകൾ തിരുത്തുക

ലളിതമായ മാർക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകൾ രചിക്കപ്പെടുന്നത് എന്നതിനാൽ ഏവർക്കും ഇതിൽ പങ്കാളിയാകാൻ കഴിയുന്നു. എച്ച്.ടി.എം.എൽ മാർക്കപ്പിനെ സാധാരണ വിക്കികൾ പൂർണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേഉപയോഗിക്കപ്പെടുന്ന മാർക്കപ്പകൾ അതിലും ലളിതമാണ്. വിക്കി പേജുകൾ രചിക്കാനോ, മാറ്റങ്ങൾ വരുത്താനോ, വെബ് ബ്രൌസർ ഒഴികെ മറ്റൊരു സോഫ്റ്റ്വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.വിക്കിപേജുകൾ സാധാരണ പരസ്പരം ഹൈപ്പർലിങ്കുകളിലൂടെ ശക്തമായി ബന്ധിക്കപ്പെട്ടിരിക്കും.

സാധാരണയായി ഏതു വായനക്കാരനും വിവരങ്ങളിൽ മാറ്റംവരുത്താനുള്ള സൗകര്യം വിക്കി താളുകൾ നൽകാറുണ്ട്. എങ്കിലും ചില വിക്കിപേജുകളിൽ ഇത് റജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കു് മാത്രമായി ചുരുക്കാറുണ്ട്. വിക്കി പേജുകൾ വരുത്തുന്ന മാറ്റങ്ങളൊക്കെ അപ്പപ്പോൾ തന്നെ പ്രാബല്യത്തിൽ വരും.

വിക്കിസൈറ്റുകൾ മലയാളത്തിൽതിരുത്തുക

വിക്കി സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന അനേകം സൈറ്റുകളുണ്ട്. ഏറ്റവും മുന്നിൽ നിൽകുന്നത് വിക്കിപീഡിയയും വിക്കിമീഡിയയുടെ അനുബന്ധ സൈറ്റുകളുമാണ്. മലയാളത്തിൽ വിക്കി ഉപയോഗിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചില സൈറ്റുകൾ താഴെ പറയുന്നവയാണ്.

പുറമെയുള്ള കണ്ണികൾതിരുത്തുക

"http://ml.indiansocialist.wikia.com/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF?oldid=250" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.