FANDOM


വ്യക്തിയോ സംഘമോ സംഘടനയോ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു വെബ് മാധ്യമമാണു് ബ്ലോഗ് അഥവാ ജാലി ലേഖ. നാൾ വഴി അഥവാ ദിനസരി (ജേർണൽ) പോലെ ചുവടെച്ചുവടെ ചേർക്കുന്ന കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന വെബ്‌ താളുകളാണു് ഇതു്.

വെബ് ലോഗ് എന്നതിന്റെ ചുരുക്കെഴുത്തായാണു് ബ്ലോഗ് എന്ന പദം ആവിർഭവിച്ചതു്. വെബ്ബിലെ ലഘുലേഖകളാണു് ബ്ലോഗുകൾ.

ഘടന തിരുത്തുക

വിപരീതസമയക്രമത്തിൽ (അതായത് പുതിയ കുറിപ്പുകൾ പേജിന്റെ മുകൾ‌ഭാഗത്തും, പഴയവ പേജിന്റെ താഴത്തുഭാഗത്തും വരാൻ പാകത്തിന്) ആണു് ഒരു ബ്ലോഗിലെ കുറിപ്പുകൾ സാധാരണയായി ചിട്ടപ്പെടുത്താറ്. കമന്റുകളിലൂടെ വായനക്കാരനും സംവദിക്കാനാവുന്നതും ശബ്‌ദവും ദൃശ്യവും കൂട്ടിച്ചേർക്കാനാകുന്നതും ബ്ലോഗുകളെ ഇലക്ട്രോണിൿ മാധ്യമാനുഭവമായിപ്രിയപ്പെട്ട മാറ്റിത്തീർക്കുന്നു.


വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ചടങ്ങുകൾ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്നു് വ്യവസ്ഥയൊന്നുമില്ല. ചിത്രബ്ലോഗുകൾ, വീഡിയോബ്ലോഗുകൾ, ശബ്ദബ്ലോഗുകൾ (podcasting) എന്നിവയും ഉണ്ടു്.

ബ്ലോഗ് സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നതിലുള്ള ലാളിത്യവും, ബ്ലോഗുകൾ വായിക്കുവാനും എഴുതുവാനുമുള്ള സംവിധാനങ്ങൾ എളുപ്പം ലഭ്യമായിട്ടുള്ളതുകൊണ്ടു് ബ്ലോഗുകൾ ഇന്റർ‌നെറ്റ് ഉപഭോക്താക്കൾ‌ക്കിടയിൽ ഏറെക്കുറെ സാർ‌വ്വജനികമായി. ഏറ്റവും എളുപ്പത്തിലും സൌകര്യത്തിലും സൃഷ്ടിക്കുവാൻ കഴിയുന്ന വിധത്തിലാണു് ബ്ലോഗുകളുടെ നിർ‌മ്മിതി.

മലയാളം ബ്ലോഗുകൾ തിരുത്തുക

വൈവിധ്യമേറിയ ഒരുപാടു് വിഷയങ്ങളിൽ മലയാളമടക്കം പലഭാഷകളിലായി പരസഹസ്രം ബ്ലോഗുകളുണ്ടു്. മലയാളനാട്ടിൽ നിന്ന് ദൂരെ താമസിക്കുന്ന മറുനാടൻ മലയാളികളെയും അവരുടെ അടുത്ത തലമുറയേയും ഭാഷയോട് അടുപ്പിച്ചുനിർത്തുന്നതിൽ മലയാളം ബ്ലോഗുകൾക്കു് വലിയ പങ്കുണ്ടു്. ഭാഷാസാങ്കേതികവിദ്യയായ യൂണികോഡിന്റെ ആവിർഭാവം മലയാളം ബ്ലോഗുകളെയും മലയാളം ബ്ലോഗുപ്രവർത്തനം യൂണികോഡു് മലയാളത്തെയും വളർത്തുകയും നിലനിർത്തുകയും ചെയ്തു.

സോഷ്യലിസ്റ്റ് വിക്കിയിലെ ബ്ലോഗ് തിരുത്തുക

സോഷ്യലിസ്റ്റ് വിക്കിയിലെ ബ്ലോഗിൽ ഉപയോക്താക്കൾക്കു് ആശയങ്ങളും അഭിപ്രായങ്ങളും കുറിയ്ക്കാം. ഇവിടെ ക്ലിക്കി ലേഖനത്തിന്റെ തലക്കെട്ടു് ചേർത്തു് ബ്ലോഗ് എഴുതാം.

കാഴ്ചപ്പാടുകൾഎന്ന അഗ്രേറ്റർ താളിലെത്തിയാൽ സോഷ്യലിസ്റ്റ് വിക്കിയിലെ പുതിയ ബ്ലോഗ് ലേഖനങ്ങൾ കാണാം.

പുറം കണ്ണികൾ തിരുത്തുക

"http://ml.indiansocialist.wikia.com/wiki/%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D?oldid=260" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.