FANDOM


സമാജവാദി ജനപരിഷത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണു് അഡ്വ. ജോഷി ജേക്കബ്ബ്.

1995-ൽ സമാജവാദി ജനപരിഷത്ത് രൂപം കൊള്ളുമ്പോൾ അതിന്റെ ആദ്യ സെക്രട്ടറിമാരിലൊരാളായിരുന്നു ജോഷി. പിന്നീടു് ദേശീയ ഉപാദ്ധ്യക്ഷനും കേരള സംസ്ഥാന അദ്ധ്യക്ഷനും ആയി പ്രവർത്തിച്ചു. ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള നിരവധി സമരങ്ങളിൽ പങ്കെടുത്തു് അറസ്റ്റുവരിയ്ക്കുകയും ജയിൽവാസമനുഭവിയ്ക്കുകയും ചെയ്തിട്ടുള്ള നേതാവാണിദ്ദേഹം.

ലോക് നായക് ജയപ്രകാശ് നാരായണന്റെയും ഡോ. രാം മനോഹർ ലോഹിയയുടെയും ആദർശങ്ങളിൽ ആകൃഷ്ടനായി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന ഈ സോഷ്യലിസ്റ്റു് നേതാവു് 1965-ലാണു് ജനിച്ചതു്. വർദ്ധയിലെ സേവാശ്രമത്തിൽ 2012 ഡിസംബർ 13 മുതൽ 16വരെ നടന്ന ദേശീയ കൗൺസിൽ യോഗംഏകകണ്ഠമായാണു് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതു്. സോമനാഥ ത്രിപാഠി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണു് ഇതു്.