FANDOM


Jayaprakash Narayan

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണി പോരാളിയും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്നു ലോകനായക ജയപ്രകാശ നാരായണൻ.1902 ഒക്ടോബർ 11-ന് ബീഹാറിൽസിതബ്ദിയ ഗ്രാമത്തിൽ ഫർസുദ്ലാൽ- ഫൂൽറാണി ദമ്പതികളുടെ മകനായി ജനനിച്ചു. 1979 ഒക്ടോബർ 8-ആം തീയതി മരണം.1919 ൽ പ്രഭാവതിയെ വിവാഹം ചെയ്തു.ജെ.പിഎന്ന ചുരുക്കപ്പേറിൽ അറിയപ്പെടുന്നു.

വിപ്ലവകാരി തിരുത്തുക

ജയപ്രകാശ് നാരായൺ
1902 ഒക്ടോബർ 11– 1979 ഒക്ടോബർ 8
അപരനാമം: ലോക് നായക്
ജനനം: 1902 ഒക്ടോബർ 11
ജനന സ്ഥലം: ബിഹാർ, ഇന്ത്യ
മരണം: 1979 ഒക്ടോബർ 8
മരണ സ്ഥലം: ദില്ലി
മുന്നണി: ഭാരത സ്വാതന്ത്ര്യസമരം, സമ്പൂർണ വിപ്ലവ പ്രസ്ഥാനം അടിയന്തരാവസ്ഥവിരുദ്ധ പ്രസ്ഥാനം
സംഘടന: സോഷ്യലിസ്റ്റ് പ്രസ്ഥാനം

ഒന്നാം ലോക മഹായുദ്ധകാലത്ത് ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് സമര രംഗത്തിറങ്ങി.1922 ൽ ഉപരിപഠനത്തിനായി അമേരിക്കയിൽ പോയി.അദ്വാനത്തിലൂടെ പഠനത്തിനുള്ള പണം കണ്ടെത്തി.1929 ൽ തിരിച്ചെത്തി.ഇതിനിടെ ബ്രഹ്മചര്യം അനുഷ്ടിക്കാനുള്ള ഭാര്യയുടെ തീരുമാനത്തെ അംഗീകരിച്ചു.ജവഹർലാൽ നെഹ്രുവിനെ വർധയിൽ വച്ച് പരിചയപ്പെട്ടു.സോഷ്യലിസ്റ്റ് ആശയങ്ങൾ ഇരുവരേയും അടുപ്പിച്ചു. 1932ൽ നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു.ഇക്കാലത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടത്.സ്വാതന്ത്ര്യാനന്തരം ഈ പാർട്ടി സോഷ്യലിസ്റ്റ് പാർട്ടിയായി. സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി ഇദ്ദേഹമായിരുന്നു.ആചാര്യ ക്രിപലാനിയുമായി ചേർന്ന് കിസാൻ മസ്ദൂർ പ്രജാപാർട്ടിയായി മാറി.

1954 മുതൽ സർവോദയ പ്രസ്ഥാനവുമായി ജയപ്രകാശ് ബന്ധപ്പെട്ടു.ഭൂദാൻ പ്രസ്ഥാനംത്തിൽ ആക്രിഷ്ടനായ അദ്ദേഹം അതിൽ ചേർന്നു.ബംഗ്ലാദേശ് ജനങ്ങൾ സ്വാതന്ത്രത്തിനായി പൊരുതുമ്പോൾ ജെ.പി. അവർക്ക് പിന്തുണ പ്രഖ്യാപിച്ചു.1972 ൽ ചമ്പൽ കൊള്ളത്തലവനായ മാധവ് സിംഗ് കൂട്ടുകാരോടൊപ്പം ആയുധം വെച്ച് കീഴടങ്ങിയത് അദ്ദേഹത്തിന്റെ മുന്നിലാണ.1975 ൽ അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായി..1977 ൽ അടിയന്തിരാവസ്ഥക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്ക് പിന്നിൽ ഒരുമിപ്പിച്ചത് ജെ.പി. ആയിരുന്നു. ക്വിറ്റ് ഇന്ത്യാ സമര വീരൻ.1974-ലെ സമ്പൂർണ വിപ്ലവ പ്രക്ഷാഭത്തിന്റെ നായകൻ. 1977-ലെ ജനതാ സർക്കാരിന്റെ ശില്പി.

സമരം ചെയ്യുക, ജയിലുകൾ നിറയട്ടെ എന്നതാണ് ഇദ്ദേഹത്തിന്റെ പ്രസക്തമായ വാക്കുകൾ

രചനകൾ തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

ജയപ്രകാശ് ജീവചരിത്രക്കുറിപ്പു്ഫലകം:IndiaFreedomLeaders