Socialist വിക്കി
Register
Advertisement

മലയാളത്തിൽ എഴുതുന്നതിന്‌ ലോക ഭാഷകളുടെ ലിപിവ്യവസ്ഥയായ യൂണികോഡ് രീതിയിൽ മലയാളഅക്ഷരങ്ങൾ എൻകോഡ് ചെയ്യുന്ന സോഫ്റ്റ്‌വെയർ എഴുത്തുപകരണങ്ങൾ വേണം.

ലിപ്യന്തരണം (ട്രാൻസ്‌ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാം. ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ്‌ ഏറ്റവും നല്ല രീതി‌.

ബ്രൗസറിലേക്ക് നേരിട്ട് മലയാളം എഴുതുവാൻ സൗകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചും ലേഖനങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: കീമാൻ, കീമാജിക്

ക്രോം ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കിൽ ഗൂഗിൾ ഇൻപുട്ട് ടൂൾസ് എന്ന എക്സ്റ്റൻഷൻ ഉപയോഗിക്കാം. അതിൽ "മലയാളം (ഫൊണറ്റിക്)" എന്ന മൊഴി ലിപിമാറ്റരീതിയോ "മലയാളം (ഇൻസ്ക്രിപ്റ്റ്)" കീബോർഡോ തിരഞ്ഞെടുത്ത് ഉപയോഗിക്കാം.

ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, പകർത്തിയെടുത്തു് ഉദ്ദേശിയ്ക്കുന്നിടത്തു് പതിയ്ക്കാം. ഉദാഹരണം: വരമൊഴി.

ഉപയോക്താക്കൾക്ക് എളുപ്പം ലഭ്യമായിട്ടുള്ള ഓൺ ലൈൻ വഴികളിലൊന്നു് ഗൂഗിൾ‍ (Google) എഴുത്ത് ഉപകരണങ്ങൾ ആണു്.

ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിൾ‍ (Google) എഴുത്ത് ഉപകരണങ്ങൾഎന്നതാളിലെത്തുക. ഈ ടെക്സ്റ്റ് എഡിറ്ററിൽ ടൈപ്പ് ചെയ്തു് ലേഖനം തയ്യാറാക്കി, പകർത്തിയെടുത്തു് ഉദ്ദേശിയ്ക്കുന്നിടത്തു് പതിച്ചു് ആവശ്യമുള്ള “വിക്കി” ക്രമീകരണങ്ങൾ വരുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം.


മറ്റു് ഭാഷാഉപകരണങ്ങൾ[]

ടെക്സ്റ്റ് എഡിറ്ററുകൾ

യൂണികോഡ് പരിവർത്തനികൾ

മലയാളഭാഷാ കീബോർഡ് വിന്യാസങ്ങൾ[]

ലിപ്യന്തരണ (ട്രാൻസ്‌ലിറ്ററേഷൻ) കീബോർഡ് വിന്യാസം

ലാറ്റിൻ ലിപി ഉപയോഗിച്ചു് മലയാളം എഴുതുവാനുള്ള കുഞ്ചിപ്പലകവിന്യാസമാണു് (കീബോർഡ് ലേ ഔട്ട്) ലിപ്യന്തരണ കീബോർഡ് . ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെയാണു് ലിപ്യന്തരണം അല്ലെങ്കിൽ ലിപിമാറ്റം (ട്രാൻസ്‌ലിറ്ററേഷൻ) എന്ന് പറയുന്നതു്. ഒരു ലിപിയിലുള്ള അക്ഷരങ്ങളെയോ അക്ഷരക്കൂട്ടങ്ങളേയോ ലക്ഷ്യലിപിയിലെ നിശ്ചിത അക്ഷരങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ഇംഗ്ലീഷ് കീബോഡ് വിന്യാസമുപയോഗിച്ച് കമ്പ്യൂട്ടറിൽ മലയാളമെഴുതാനുപയോഗിക്കുന്ന പല ലിപ്യന്തരണരീതികളും ഇത് സാക്ഷാത്കരിക്കുന്ന നിരവധി സോഫ്റ്റ്‌വെയറുകളും ഇന്ന് പ്രചാരത്തിലുണ്ട്.

വരമൊഴി എഡിറ്ററിൽ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിൻ ലിപിയിൽ എങ്ങനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാൻ വരമൊഴി ലിപിമാറ്റ രീതി ശ്രദ്ധിയ്ക്കുക

മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് വിന്യാസം

ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BIS) പ്രസിദ്ധീകരിച്ച കരട് കുഞ്ചിപ്പലക വിന്യാസം(കീ ബോർഡ് ലേ ഔട്ട്‌) പ്രകാരമുള്ളതാണു് മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് [1].

റെമിങ്ടൺ കീബോർഡ് വിന്യാസം

മലയാളം റെമിങ്ടൺ ടൈപ്പ്‌ റൈറ്ററിനു് വേണ്ടി രൂപപ്പെടുത്തിയതാണു് റെമിങ്ടൺ കീബോർഡ് ലേഔട്ട്.

മൈക്രൊസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനു് ലഭ്യമായിട്ടുള്ള കീബോർഡുകൾ[]

  1. വിൻഡോസ് എക്സ്.പി സർവീസ്‌പാക്ക് എഡിഷൻ 2 - ലഭ്യമായിട്ടുള്ള കീബോർഡുകൾ: ഇൻസ്ക്രിപ്റ്റ് കീബോർഡ്.
  2. കീമാജിക്ക് (മലയാളം ലിപിമാറ്റരീതികൾ ഉൾക്കൊള്ളിച്ചത്) ക്രമീകരിക്കുന്നതിനെക്കുറിച്ച് കൂടുതലറിയാൻ
  3. ഭാഷാഇന്ത്യ.കോം സൈറ്റിൽ ലഭ്യമായിട്ടുള്ള മലയാളം ഐ.എം.ഇ - ലഭ്യമായിട്ടുള്ള കീബോർഡുകൾ: റെമിങ്ടൺ, ISO മലയാളം ട്രാൻസ്‌ലിറ്ററേഷൻ.
  4. മൊഴി കീബോർഡ്‍ - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
  5. വാമൊഴി കീബോർഡ് - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
  6. തൂലികയൂണിക്കോഡ് കീബോർഡുകൾ - മലയാളം ടൈപ്പ് റൈറ്റർ കീബോർഡ് റെമിങ്ടണും കേരള സർക്കാർ നിഷ്കർഷിക്കുന്ന ഇൻസ്ക്രിപ്റ്റ് കീബോർഡും.
  7. ഗൂഗിൾ ഇൻപുട്ട് സഹായി - ഗൂഗിൾ മലയാളം ടൈപ്പിംഗ്‌ സഹായി.
  8. കീമാൻ

ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിനു് ലഭ്യമായിട്ടുള്ള കീബോർഡുകൾ[]

  1. ഉബുണ്ടുവിൽ മലയാളം ഐബസ് ഉപയോഗിച്ച് ടൈപ്പ് ചെയ്യൽ
  2. ഉബുണ്ടു യൂണിറ്റിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ
  3. ഇൻസ്ക്രിപ്റ്റ് രീതി - മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ്.
  4. സ്വനലേഖ മലയാളം നിവേശകരീതി - മലയാളം ഫൊണറ്റിക് നിവേശകരീതി
  5. മൊഴി ട്രാൻസ്‌ലിറ്ററേഷൻ കീബോർഡ്
  6. ലളിത

ആപ്പിൾ - ഓ.എസ് & ഓ.എസ് ടെൻ ഓപ്പറേറ്റിങ് സിസ്റ്റത്തിനു് ലഭ്യമായിട്ടുള്ള കീബോർഡുകൾ[]

  1. ഇൻസ്ക്രിപ്റ്റ് കീബോർഡ്
  2. വരമൊഴി എഡിറ്റർ ബൈനറി
  3. മാക് മലയാളം
  4. സിൽക്കീ (പഴയ മാക് കമ്പ്യൂട്ടറുകൾക്കായി)
  5. ഉകലേലേ (മാക് OSX 10.2 വും, അതിനുമുകളിലും)
  6. സ്വന്തം കീ മാപ്പിംഗ് സഹായി

മലയാളം യൂണികോഡ് ഫോണ്ടുകൾ[]

മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ സൗജന്യമായി ലഭ്യമാണു്.

ഈ ഫോണ്ടുകളെല്ലാം കണ്ടുനോക്കി ഇൻസ്റ്റാൾ ചെയ്യാൻ ഈ പേജ് ഉപകരിക്കും.

ഫോണ്ടുകൾ വിന്യസിക്കുന്ന വിധം[]

  • മൈക്രൊസോഫ്റ്റ് വിൻ‌ഡോസ് - മലയാളം ഫോണ്ട് സ്വതേ ഉണ്ടായിരിക്കും. മറ്റ് ഫോണ്ടുകൾ ഉപയോഗിക്കണമെങ്കിൽ ഡൗൺലോഡ് ചെയ്ത ഫോണ്ടുകൾ വിൻഡോസിന്റെ Fonts ഫോൾഡറിലേക്ക് (Start > Run > fonts) പേസ്റ്റ് ചെയ്യുക.
  • ഗ്നു/ലിനക്സ് - മിക്ക ഗ്നു/ലിനക്സ് പ്രവർത്തക സംവിധാനങ്ങളിലും മലയാളം ഫോണ്ടുകളെല്ലാം സ്വതേ ഉണ്ടായിരിക്കും. പ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം കാണുക.
  • മാക് - ഫോണ്ട് ബുക്കിലേക്ക് Install ചെയ്യുക, അല്ലെങ്കിൽ Librari->Fonts എന്ന ഫോൾഡറിലേക്ക് പേസ്റ്റ് ചെയ്യുക.

സഹായകമായ പുറംകണ്ണികൾ[]

അവലംബം[]

  1. മീഡിയ വിക്കി ഭാരതസർക്കാർ രൂപകല്പന ചെയ്ത കീ ബോർഡ് ലേ ഔട്ടാണു് ഇൻസ്ക്രിപ്റ്റ് കീബോർഡ്.

(സഹായത്താൾ)

Advertisement