FANDOM


ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും പ്രാമാണിക വ്യക്തിത്വവുയിരുന്നു അശോക മേത്ത (1911-1984). സോഷ്യലിസ്റ്റ് ബദലന്വേഷണത്തിൽ‍ നിന്നും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ‍ നിന്നും പിന്തിരിഞ്ഞു് 1964-ൽ കോൺഗ്രസ്സ് കക്ഷിയിൽ ചേർന്നതോടെ പ്രാമാണികത്വം നഷ്ടമായി. കോൺഗ്രസ്സിൽ അദ്ദേഹം വിജയിച്ചുമില്ല.

എങ്കിലും, സംഘടനാ കോൺഗ്രസിൽ ഉറച്ചുനിന്ന അദ്ദേഹത്തിനു് 1974-ലെജയപ്രകാശ് പ്രക്ഷോഭത്തിലും അടിയന്തരാവസ്ഥാ വിരുദ്ധസമരത്തിലും പങ്കുകൊള്ളാൻ കഴിഞ്ഞു. സംഘടനാ കോൺഗ്രസിന്റെ അവസാന പ്രസിഡന്റായിരുന്നു അദ്ദേഹം. ജനതാപാർട്ടി നേതാക്കളിലൊരാളായി അന്തരിച്ചു.

വിപ്ലവകാരി തിരുത്തുക

1911ഒക്ടോബർ‍ 24 നു് ഭവനഗറിൽ രഞ്ജിത് റാം മേത്തയുടെ മകനായി ജനിച്ചു. മുംബൈയിലെ വിൽസൻ സ്കൂൾ ആന്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠനം നടത്തി. അവിവാഹിതൻ.വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനത്തിലേയ്ക്കു് കടന്നുവന്നു. 1932-ൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തു് രണ്ടരവർഷം ജയിൽശിക്ഷ അനുഭവിച്ചു.

1934-ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടപ്പോൾ അതിന്റെ ഒരു സ്ഥാപകാംഗവും പ്രമുഖനേതാക്കളിലൊരാളുമായി. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ദേശീയനിർവാഹകസമിതിയംഗമായിരുന്നു അദ്ദേഹം. ബോംബെ ഗ്രൂപ്പിന്റെ സൈദ്ധാന്തികനായി അറിയപ്പെട്ടു.

1940-ൽ വ്യക്തിഗത സത്യാഗ്രഹത്തിൽ പങ്കെടുത്തു് ഒന്നരവർഷം ജയിൽശിക്ഷ അനുഭവിച്ചു. 1942 ഓഗസ്റ്റിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 3 വർഷം ജയിലിൽ കിടന്നു. 1940-നും1945-നും ഇടയ്ക്കു് ജയിലിൽ കിടന്ന കാലത്താണു് 1857: ദി ഗ്രേറ്റ് റിബെല്ലിയൻ എന്ന പുസ്തകത്തിന്റെ പലഭാഗങ്ങളും എഴുതിയതു്. പ്രകാശിപ്പിച്ചതു്, 1946-ലും.

1947-48-ൽ ബോംബെ പോർട് ട്രസ്റ്റിന്റെ ട്രസ്റ്റിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

കോൺഗ്രസ്സ്, ഭരണകക്ഷിയായി മാറുകയും ഗാന്ധിജിയുടെ കാലശേഷം കോൺഗ്രസിൽ മറ്റു് പാർട്ടികളുടെ പ്രവർത്തനം വിലക്കുകയും ചെയ്തപ്പോൾ 1948-ൽ സോഷ്യലിസ്റ്റ് പാർട്ടി സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായി കോൺഗ്രസിൽ‍നിന്നു് പുറത്തുവന്നു. 1948 ഡിസംബറിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെആഭിമുഖ്യത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനമായി ഹിന്ദ് മസ്ദൂർ സഭ രൂപവൽക്കരിച്ചപ്പോൾ അതിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി.

1953-ൽ സോഷ്യലിസ്റ്റ് പാർട്ടി ആചാര്യ കൃപലാനിയും മറ്റും നയിച്ച പ്രജാ മസ്ദൂർ കിസാൻ പാർട്ടിയുമായി ലയിച്ചു് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയായി. 1954മുതൽ അദ്ദേഹം അതിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.

1959-മുതൽ 1963 ജൂൺ വരെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചെയർ‍മാനുമായി. 1954-57-ൽ ഒന്നാം ലോകസഭയിലെ അംഗവും 1957 -62-ൽ രണ്ടാം ലോകസഭയിലെ അംഗവും (മുസഫർപുർ മണ്ഡലം) രണ്ടാം ലോകസഭയിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഉപനേതാവും ആയിരുന്നു അദ്ദേഹം.

അവസരവാദപ്രവണതയുടെവക്താവു് തിരുത്തുക

ദേശീയബദലായി സോഷ്യലിസ്റ്റ് പാർട്ടിയ്ക്കു് ഉയരാൻ കഴിയാതെവന്നതിൽ നിരാശനായി. ഭരണകക്ഷിയായ നെഹ്രുവിന്റെ കോൺഗ്രസ് 1955-ൽ അതിന്റെ ലക്ഷ്യം സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹം സൃഷ്ടിയ്ക്കുകയാണെന്നു് ആവഡിയിൽ വച്ചു് പ്രഖ്യാപിച്ചപ്പോൾ അശോക മേത്ത സ്വാഗതം ചെയ്തതു് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കി. ഡോ. ലോഹിയ അതിനെ നിശിതമായി എതിർത്തു.

തിരുക്കൊച്ചിയിലെ വെടിവയ്പ്പിന്റെ പേരിൽ മുഖ്യമന്ത്രി പട്ടം താണുപിള്ള രാജിവയ്ക്കണമെന്നും നിലപാടെടുത്ത ഡോ. ലോഹിയ സോഷ്യലിസ്റ്റ് ആദർശത്തിൽ വിട്ടുവീഴ്ചപാടില്ലെന്ന നിലപാടിൽഉറച്ചുനിന്നതു് പ്രസ്ഥാനത്തിൽ രണ്ടുവിരുദ്ധപ്രവണതകൾ ഉയർ‍ന്നുവരുന്നതിലേയ്ക്കു് നയിച്ചു. 1955-ൽ‍ അശോക മേത്ത പ്രതിനിധാനം ചെയ്ത അവസരവാദ-മിതവാദ പ്രവണത പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ ആധിപത്യം നേടിയപ്പോൾ പുറന്തള്ളപ്പെട്ട ഡോ. ലോഹിയ പ്രതിനിധാനം ചെയ്ത സമരാത്മക സോഷ്യലിസ്റ്റ് പ്രവണത സോഷ്യലിസ്റ്റ് പാർട്ടി എന്നറിയപ്പെട്ടു.

സോഷ്യലിസ്റ്റ് പ്രസ്ഥാനം വിടുന്നു തിരുത്തുക

1962-ലെ ഇന്ത്യാ-ചീനായുദ്ധത്തിൽ രാജ്യത്തിനേറ്റ തിരിച്ചടി കോൺഗ്രസിന്റെ നയരൂപവൽക്കരണത്തിന്റെ പരാജയമാണെന്നും രാജ്യത്തിന്റെ പ്രതിരോധത്തെ കോൺഗ്രസ്സ് ദുർബലമാക്കിയെന്നും ആരോപിച്ചു് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ദേശവ്യാപക സമരത്തിലേയ്ക്കു് പ്രവേശിച്ചപ്പോൾ അതിനോടു് വിയോജിച്ചു് 1963 ജൂണിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചെയർ‍മാൻ സ്ഥാനം അശോക മേത്ത രാജിവച്ചു.

എസ് എം ജോഷി പുതിയ ചെയർ‍മാനായും പ്രേം ഭാസിൻ ജനറൽ സെക്രട്ടറിയായും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ദേശീയനിർവാഹകസമിതി പുനഃസംഘടിപ്പിച്ചപ്പോൾ ദേശീയനിർവാഹകസമിതി അംഗത്വവും ഉപേക്ഷിച്ച മേത്ത കോൺഗ്രസ്സ് സർക്കാരിനുകീഴിൽ 1963 ഡിസംബറിൽ ആസൂത്രണക്കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം സ്വീകരിയ്ക്കുകയും ഐക്യരാഷ്ട്രസഭയിലേയ്ക്കുള്ള പ്രതിനിധിസംഘത്തിൽ അംഗമാവുകയും ചെയ്തു.

ഇതു് പാർട്ടിയുടെ നയത്തിനെതിരാണെന്നു് വ്യക്തമാക്കിയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ദേശീയസമിതി അശോക മേത്തയോടു് സർക്കാർ പദവികൾ രാജിവയ്ക്കാൻ നിർദേശിച്ചു. എന്നാൽ അതിനുതയ്യറാവാതെ കോൺഗ്രസ്സിൽ ചേരുന്നതിനുവേണ്ടി പാർട്ടിയംഗങ്ങളെ സംഘടിപ്പിയ്ക്കാൻ അഖിലേന്ത്യാ പര്യടനത്തിനിറങ്ങുകയാണു് മേത്ത ചെയ്തതു്.1964 ഫെ 15,16 തീയതികളിൽ കൂടിയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ദേശീയസമിതി അശോക മേത്തയുടെ പ്രാഥമിക അംഗത്വം അവസാനിപ്പിയ്ക്കുകയും ഡോ. ലോഹിയ നയിച്ചിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയുമായി ലയിയ്ക്കുവാൻ ആലോചിയ്ക്കുകയും ചെയ്തു.

കോൺഗ്രസ്സിൽ തിരുത്തുക

പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്നു് പുറത്തായ അശോക മേത്ത ഉടനടി കോൺഗ്രസ്സിൽ ചേർന്നു. അശോക മേത്തയോടൊപ്പം കോൺഗ്രസിൽ ചേർന്നവരിലൊരാളാണു് പിൽക്കാലത്തു് പ്രധാനമന്ത്രിയായ എസ് ചന്ദ്രശേഖർ.

1964ൽതന്നെ എസ് എം ജോഷി നയിച്ച പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ഡോ. ലോഹിയ നയിച്ച സോഷ്യലിസ്റ്റ് പാർട്ടിയും ലയിച്ചു് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയായി.

1964-ൽ കോൺഗ്രസിൽ ചേർന്ന മേത്ത 1966 ജനുവരിയിൽ ഭാരതസംഘാതസർ‍ക്കാരിൽ ആസൂത്രണവകുപ്പിന്റെ മന്ത്രിയായി.ഫെബ്രുവരിയിൽ സാമൂഹിക ക്ഷേമവകുപ്പുകൂടി ലഭിച്ചു. ലോകസഭാതെരഞ്ഞെടുപ്പിനു ശേഷം 1967 മാർച്ചിൽ സാമൂഹിക ക്ഷേമവകുപ്പിന്റെയും പെട്രോളിയം-രാസവസ്തുവകുപ്പിന്റെയും ചുമതലയോടെ വീണ്ടും മന്ത്രിയായി.1968-ൽ രാജിവച്ചു.

സംഘടനാ കോൺഗ്രസിൽ തിരുത്തുക

1969-ലെ കോൺഗ്രസ്സ് പിളർപ്പിൽ സംഘടനാ കോൺഗ്രസിൽ ഉൾപ്പെട്ടു. പിന്നീടു് സംഘടനാ കോൺഗ്രസിന്റെ അദ്ധ്യക്ഷനായി. 1977-ൽ‍ ജനതാപാർട്ടിയുടെ നേതാക്കളിലൊരാളായി.

അശോക മേത്താ കമ്മിറ്റി തിരുത്തുക

1977 ഡിസംബറിൽ‍ ജനതാ സർക്കാർ പഞ്ചായത്തി രാജ് സ്ഥാപനങ്ങൾ സംബന്ധിച്ചുള്ള സമിതി രൂപവൽക്കരിച്ചതു് അശോക മേത്ത അദ്ധ്യക്ഷനായിട്ടാണു്. 1978 ഓഗസ്റ്റിൽ അശോക മേത്ത സമിതി റിപ്പോർട്ട് സമർപ്പിയ്ക്കുകയും രാജ്യത്തെ പഞ്ചായത്തിഭരണസംവിധാനങ്ങൾ പുനരുജ്ജീവിപ്പിയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടി 132 നിർ‍ദേശങ്ങൾ നല്കുകയും ചെയ്തു[1].

മരണം തിരുത്തുക

ജനതാപാർട്ടിയുടെ നേതാക്കളിലൊരാളായിരിയ്ക്കവെ 1984 ഡി 11നു് ദില്ലിയിൽ അന്തരിച്ചു[2].

കൃതികൾ തിരുത്തുക

 1. കമ്യൂണൽ ട്രയാങ്ഗിൾ ഇൻ ഇന്ത്യ (1942)
 2. 1957: ദി ഗ്രേറ്റ് റിബെല്ലിയൻ (1946)
 3. ഹൂ ഓൺസ് ഇന്ത്യ? (1950)
 4. ഡെമോക്രാറ്റിക് സോഷ്യലിസം (1951)
 5. പൊളിറ്റിക്കൽ മൈൻ‍ഡ് ഓഫ് ഇന്ത്യ (1952)
 6. സോഷ്യലിസം ആൻ‍ഡ് പെസന്ററി (1953)
 7. പൊളിറ്റിക്സ് ഓഫ് പ്ലാന്നെഡ് ഇക്കണോമി (1953)
 8. സ്റ്റഡീസ്‍ ഇൻ സോഷ്യലിസം (1956)
 9. സ്റ്റഡീസ്‍ ഇൻ ഏഷ്യൻ‍ സോഷ്യലിസം (1959)


അവലംബം തിരുത്തുക

 1. അശോക മേത്താ കമ്മിറ്റി
 2. അശോക മേത്താ

കടുപ്പിച്ച എഴുത്ത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.